Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Injuries

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന്ത​പു​രം: എം​സി റോ​ഡി​ൽ കി​ളി​മാ​നൂ​രി​ന് സ​മീ​പം കു​റ​വ​ൻ​കു​ഴി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. വ​ണ്ട​ന്നൂ​ർ ചെ​വ​ള​ക്കോ​ണം വി​ള​യി​ൽ ബി​പി​ൻ ബാ​ബു (26) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് പേ​ർ‌ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

ഓ​ട്ടോ​റി​ക്ഷ​യി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ബി​പി​ൻ ബാ​ബു. രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സും എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ ഓ​ട്ടോ​റി​ക്ഷ​യും നേ​ർ​ക്കു​നേ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​പി​ൻ ബാ​ബു​വി​നെ​യും അ​ന​ന്ദു​വി​നെ​യും ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ വ​ണ്ട​ന്നൂ​ർ സ്വ​ദേ​ശി ശ്രീ​ജി​ത്തി​നെ (29) തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

എ​ന്നാ​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബി​പി​ൻ ബാ​ബു​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി. വൈ​കു​ന്നേ​ര​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കി​ളി​മാ​നൂ​ർ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ മാ​സം 30നാ​യി​രു​ന്നു ബി​പി​ന്‍റെ വി​വാ​ഹം. സു​റു​മി​യാ​ണ് ഭാ​ര്യ.

National

റി​ഫൈ​ന​റി​യിൽ നാ​ഫ്ത മോ​ഷ​ണ​ത്തി​നി​ടെ തീ​പി​ടി​ത്തം; 20 പേ​ർ​ക്ക് പ​രി​ക്ക്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ റി​ഫൈ​ന​റി​യി​ൽ പൈ​പ്പ്‌​ലൈ​നി​ന് തീ​പിടി​ച്ച് 20 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഹാ​ൽ​ദി​യ പെ​ട്രോ​കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​ലെ നാ​ഫ്ത പൈ​പ്പ്‌​ലൈ​നി​ലാ​ണ് തീ​പിടു​ത്ത​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം.

പ്ലാ​ന്‍റി​ന് സ​മീ​പ​മു​ള്ള പൈ​പ്പ്‌​ലൈ​നി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി നാ​ഫ്ത മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ചോ​ർ​ച്ച​യു​ണ്ടാ​യി തീ​പിടി​ത്ത​മു​ണ്ടാ​യെ​ന്നാ​ണ് ക​മ്പ​നി ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ങ്കി​ലും അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​തി​ജ്വ​ല​ന ശേ​ഷി​യു​ള്ള ഇ​ന്ധ​ന​മാ​ണ് നാ​ഫ്ത. വ​ള​രെ വേ​ഗ​ത്തി​ൽ ക​ത്തു​ന്ന​തും വാ​യു​വി​ൽ പ​ട​രു​ന്ന​തു​മാ​യ ഹൈ​ഡ്രോ​കാ​ർ​ബ​ൺ ദ്രാ​വ​ക​മാ​യ​തി​നാ​ൽ​ത്ത​ന്നെ ചെ​റി​യൊ​രു തീ​പ്പൊ​രി ഉ​ണ്ടാ​യാ​ൽ പോ​ലും വ​ൻ സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​കും.

ബം​ഗാ​ളി​ലെ പ്ര​മു​ഖ വ്യ​വ​സാ​യ കേ​ന്ദ്ര​മാ​യ ഹാ​ൽ​ദി​യാ​യി​ലാ​ണ് ഹാ​ൽ​ദി​യ പെ​ട്രോ​കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് എ​ക​ദേ​ശം 125 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണി​ത്. നാ​ഫ്ത പോ​ലു​ള്ള പെ​ട്രോ​ളി​യം ഉ​ത്പ​ന്നങ്ങ​ൾ വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ ഇ​വി​ടേ​യ്ക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കു​ക​യോ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് ക​മ്പ​നി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് എ​പ്പോ​ഴും മു​ന്ന​റി​യി​പ്പ് ന​ൽ​ക്കാ​റു​ള്ള​താ​ണ്.

Kerala

‌വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു

പെ​രു​ന്തു​രു​ത്തി: സ്കൂ​ട്ട​റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. നാ​ലു​കോ​ടി വെ​ട്ടി​ക്കാ​ട് കു​ഴി​യ​ടി​യി​ൽ ജോ​ൺ ജോ​ണി​യാ​ണ് (ജോ​ണി​ച്ച​ൻ-77) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 21ന് ​എം​സി റോ​ഡി​ൽ പെ​രു​ന്ന ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ണി​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ:​മോ​ൻ​സി ജോ​ണി തൂ​മ്പു​ങ്ക​ൽ (ച​ങ്ങ​നാ​ശേ​രി). മ​ക്ക​ൾ: ബി​സ്മി (ദു​ബാ​യ്), ബി​ബി​ൻ (ലാ ​ജോ​യ് കി​ഡ്സ് ഗാ​ർ​മെ​ന്‍റ്സ്, തൊ​ടു​പു​ഴ). മ​രു​മ​ക്ക​ൾ: സോ​ണി​യ (ദു​ബാ​യ്), നീ​തു (തൊ​ടു​പു​ഴ). സം​സ്കാ​രം ശ​നി​യാ​ഴ്ച 10ന് ​നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ.

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

കാ​ട്ടാ​ക്ക​ട: വെ​ള്ള​നാ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. വെ​ള്ള​നാ​ട് സ്വ​ദേ​ശി ഗീ​ത​യാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ഗീ​ത​യെ​യും ബ​ന്ധു സു​ധ​യെ​യും എ​തി​രെ വ​ന്ന ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗീ​ത തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മരണം സംഭവിച്ചത്.

National

ശ്രീനന്ദയുടെ മ​ര​ണകാരണം തല​യി​ലേ​റ്റ പ​രി​ക്കു​ക​ൾ; പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പുറത്ത്

മം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂരു ബാ​ബാ ബു​ധ​ൻ​ഗി​രി മ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​യാ​ളി പെ​ൺ​കു​ട്ടി ശ്രീ​ന​ന്ദ​യു​ടെ മ​ര​ണ​കാ​ര​ണം വീ​ഴ്ച​യി​ലേ​റ്റ പ​രി​ക്കു​ക​ളെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ത​ല​യു​ടെ വ​ല​തു​ഭാ​ഗ​ത്തേ​റ്റ ശ​ക്ത​മാ​യ ആ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കു​ക​ളു​ണ്ട്.

അ​സ്ഥി​ക​ൾ മി​ക്ക​തും ഒ​ടി​ഞ്ഞു​നു​റു​ങ്ങി​യ നി​ല​യി​ലാ​ണ്. അ​തേ​സ​മ​യം പെ​ൺ​കു​ട്ടി ധ​രി​ച്ചി​രു​ന്ന ജീ​ൻ​സും ടോ​പ്പും അ​തേ​പ​ടി​യു​ണ്ടാ​യി​രു​ന്നു. വീ​ഴ്ച​യ്ക്കി​ടെ സം​ഭ​വി​ച്ച ചെ​റി​യ കീ​റ​ലു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​ല​മു​ക​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ശ്രീ​ന​ന്ദ അ​വ​സാ​ന​മാ​യി ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​വും മ​ല​യി​ടു​ക്കി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​വും പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വെള്ളിയാഴ്ച അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​വ​സാ​നം ക​ണ്ട സ്ഥ​ല​ത്തു​നി​ന്ന് ശ്രീ​ന​ന്ദ ന​ട​ന്നു​ക​യ​റി​യ​ത് മൃ​ത​ദേ​ഹം ക​ണ്ട സ്ഥ​ല​ത്തി​നു മു​ക​ളി​ലേ​ക്കാ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഇ​തി​ൽ​നി​ന്നു സൂ​ച​ന ല​ഭി​ച്ച​ത്.

ശ്രീ​ന​ന്ദ​യെ മ​റ്റാ​രെ​ങ്കി​ലും അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്ന​തി​ന്‍റെ ഒ​രു ല​ക്ഷ​ണ​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ബ​ദ്ധ​ത്തി​ലോ കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തി​നു വേ​ണ്ടി​യോ പെ​ൺ​കു​ട്ടി ഈ ​ഭാ​ഗ​ത്തേ​ക്കു ന​ട​ന്നു​നീ​ങ്ങി കാ​ൽ​തെ​റ്റി വീ​ണ​താ​കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മ​ല​മു​ക​ളി​ലെ സു​ര​ക്ഷാ​വേ​ലി​യു​ടെ പു​റ​ത്താ​ണ് ഈ ​സ്ഥ​ല​മു​ള്ള​ത്. നേ​ര​ത്തേ കു​ട്ടി​ക​ൾ ഈ ​ഭാ​ഗ​ത്തേ​ക്കു നീ​ങ്ങാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ബ​ന്ധു​ക്ക​ൾ വി​ല​ക്കി​യി​രു​ന്ന​താ​യി സൂ​ച​ന​ക​ളു​ണ്ട്.

ഏ​റെ നേ​ര​ത്തെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം മ​ല​യ​ടി​വാ​ര​ത്തു​നി​ന്നു പു​റ​ത്തെ​ടു​ത്ത​ത്. ചി​ക്ക​മ​ഗ​ളൂ​രു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ ഐ​വ​ർ​മ​ഠ​ത്തി​ൽ ന​ട​ക്കും.

പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്തെ ര​മേ​ശ്-​രോ​ഹി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ശ്രീ​ന​ന്ദ ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ​താ​യി​രു​ന്നു. പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ക​വ് തെ​ളി​യി​ച്ച് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഏ​ക സ​ഹോ​ദ​ര​ൻ സ​ച്ചു പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​യാ​ണ്.

National

കോൽക്കത്ത ആശുപത്രി ലിഫ്റ്റിലെ മരണം; ഗുരുതര പരിക്കെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോ​​​ൽ​​​ക്ക​​​ത്ത: കോ​​​ൽ​​​ക്ക​​​ത്ത ആ​​​ർ​​​ജി ക​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ലി​​​ഫ്റ്റി​​​ൽ കു​​​ടു​​​ങ്ങി മ​​​രി​​​ച്ച യു​​​വാ​​​വി​​​ന്‍റെ പോ​​​സ്റ്റ്‌​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്ത്.

യു​​​വാ​​​വി​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ൽ ഒ​​​ന്നി​​​ല​​​ധി​​​കം മു​​​റി​​​വു​​​ക​​​ളു​​​ണ്ടെ​​​ന്ന് പോ​​​സ്റ്റ്‌​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. കൊ​​​ൽ​​​ക്ക​​​ത്ത പോ​​​ലീ​​​സാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ടെ പോ​​​സ്റ്റ്‌​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ആ​​​ർ​​​ജി ക​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജി​​​ന്‍റെ ലി​​​ഫ്റ്റി​​​ൽ കു​​​ടു​​​ങ്ങി നാ​​​ൽ​​​പ്പ​​​തു​​​കാ​​​ര​​​നാ​​​യ അ​​​രൂ​​​പ് ബ​​​ന്ദോ​​​പാ​​​ധ്യാ​​​യ മ​​​രി​​​ച്ച​​​ത്. ഭാ​​​ര്യ​​​യ്‌​​​ക്കൊ​​​പ്പം മ​​​ക​​​ന്‍റെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​രൂ​​​പ്.

മ​​​ക​​​നൊ​​​പ്പം ഭാ​​​ര്യ​​​യെ നി​​​ർ​​​ത്തി​​​യ​​​തി​​​ന് ശേ​​​ഷം​​പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​ന്പോ​​ൾ ലി​​ഫ്റ്റി​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണെ​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജ് സൂ​​​പ്ര​​​ണ്ട് അ​​​റി​​​യി​​​ച്ചു.

District News

ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞ സം​ഭ​വം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​ട്യൂ​ബ​ർ മ​രി​ച്ചു

അ​ങ്ക​മാ​ലി: തി​രു​നാ​യ​ത്തോ​ട് ശി​വ​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ എ​ഴു​ന്ന​ള​ളി​പ്പി​നി​ടെ ആ​ന​യി​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന യു​ട്യൂ​ബ​ർ മ​രി​ച്ചു. ചൊ​വ്വ​ര സു​ര​ഭി പി​ഷാ​ര​ത്ത് സി.​പി. സേ​തു​വാ​മ​ധ​വ​ന്‍റെ മ​ക​ൻ സൂ​ര​ജ് പി​ഷാ​ര​ടി (34) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ക്ഷേ​ത്ര​ത്തി​ൽ വ​ലി​യ​വി​ള​ക്ക് ശി​വേ​ലി എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ​യാ​ണ് ആ​ന​യി​ട​ഞ്ഞ​ത്. ഉ​ത്സ​വ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്ന സൂ​ര​ജ് ഉ​ൾ​പ്പ​ടെ 16 പേ​ർ​ക്ക് സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഭ​യ​ന്ന് ഓ​ടു​ന്ന​തി​നി​ടെ ആ​ന​യു​ടെ ച​വി​ട്ടേ​റ്റാ​ണ് സൂ​ര​ജി​ന് പ​രി​ക്കേ​റ്റ​ത്.

എ​ഴു​ന്ന​ള്ളി​പ്പി​ന് അ​ണി​നി​ര​ന്ന അ​ഞ്ച് ആ​ന​ക​ളി​ൽ തി​ട​മ്പേ​റ്റി​യ ചി​റ​യ്ക്ക​ൽ ശ​ബ​രി​നാ​ഥ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ന്നു​മ്മ​ൽ പ​ര​മേ​ശ്വ​ര​ൻ എ​ന്ന ആ​ന പി​ന്തി​രി​ഞ്ഞോ​ടി​യ​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തി.

ആ​ന​പ്പു​റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്കും താ​ഴെ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. മ​റ്റു​ള്ള​വ​രി​ൽ നാ​ലു​പേ​ർ മേ​ള​ക്കാ​രും ബാ​ക്കി​യു​ള്ള​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ളു​മാ​യി​രു​ന്നു. നി​സാ​ര പ​രി​ക്കേ​റ്റ ഇ​വ​രെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. സൂ​ര​ജി​ന്‍റെ സം​സ്കാ​രം ന​ട​ത്തി. അ​മ്മ: സു​ഭ​ദ്ര. സ​ഹോ​ദ​ര​ൻ: സു​ജി​ത്ത്.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സി​ൽ ക​ഴി​ഞ്ഞ​യാ​ൾ മ​രി​ച്ചു


നെ​ടു​മ​ങ്ങാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ന്നൂ​ർ​കോ​ണം ആ​ർ​ച്ച് ജം​ഗ്ഷ​ൻ കൊ​ടി​പ്പാ​റ ഹൗ​സി​ൽ സ​ജി​കു​മാ​ർ (53) ആ​ണ് മ​രി​ച്ച​ത്.

ഒ​രു മാ​സം മു​ൻ​പാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ക​രു​പ്പൂ​ര് വ​ച്ച് സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണു ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ലി​നും മു​ഖ​ത്തും പ​രു​ക്കേ​റ്റി​രു​ന്നു. പ്ര​മേ​ഹം ഉ​ള്ള​തി​നെ തു​ട​ർ​ന്ന് യ​ഥാ​സ​മ​യം മു​റി​വു​ക​ൾ ഭേ​ദ​മാ​യി​ല്ല.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​സു​ഖം കൂ​ടി​യ​തോ​ടെ നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഭാ​ര്യ: ലൈ​ജു. മ​ക്ക​ൾ: ജി​ജോ, ലി​ജോ.

Kerala

ത​ട​ഞ്ഞ് നി​ർ​ത്തി രാ​സ​വ​സ്തു എ​റി​ഞ്ഞു; തെ​ലു​ങ്കാ​ന​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ആ​ക്ര​മ​ണം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ൽ ജി​ല്ല​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി‍​യെ അ​ജ്ഞാ​ത​ർ രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു. കാ​സി​പേ​ട്ട് മ​ണ്ഡ​ൽ പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ ഇ​ട​തു​കാ​ലി​നും അ​ര​ക്കെ​ട്ടി​ലും പൊ​ള്ള​ലേ​റ്റു. എം​ജി​എം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് പെ​ൺ​കു​ട്ടി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും കു​ട്ടി ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹ​നം​കൊ​ണ്ട​യി​ലെ കോ​ള​ജി​ൽനി​ന്നു മു​ത്ത​ശി​യെ കാ​ണാ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​കു​മ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മു​ഖം​മൂ​ടി ധ​രി​ച്ച മൂ​ന്ന് പേ​ർ കു​ട്ടി​യെ ത​ട​ഞ്ഞ് നി​ർ​ത്തി​യ​തിനു ശേ​ഷം വി​ഷാം​ശം ക​ല​ർ​ന്ന ദ്രാ​വ​കം എ​റി​യു​ക​യും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തിനു പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​കാ​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up